Skip to main content

Featured

ആന്തരിക സൗഖ്യമല്ലേ ആവശ്യം?


ഒരു വീടിന്റെ എക്സ്റ്റീരിയറിനാണോ ഇന്റീരിയറിനാണോ കൂടുതല്‍ പ്രാധാന്യം എന്ന ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നത് ഒരു മനുഷ്യന്റെ ബാഹ്യസൗന്ദര്യത്തിനാണോ ആന്തരികസൗന്ദര്യത്തിനാണോ പ്രാധാന്യം എന്ന ചോദ്യത്തിനുത്തരം കണ്ടെത്തുന്ന അത്രയും തന്നെ പ്രയാസമേറിയതാണ്. കാണുന്നവരുടെ കണ്ണിലാണ് ഏതൊന്നിന്റെയും സൗന്ദര്യം കുടികൊള്ളുന്നത് എന്നതുകൊണ്ട് സൗന്ദര്യമെന്നത് എപ്പോഴും ആപേക്ഷികമായിരിക്കുമെന്നത് മറ്റൊരു കാര്യം. ഒരു വീടിന്റെ അകവും പുറവുമെല്ലാം ഒരുക്കപ്പെടുന്നത് വീട്ടുടമകളുടെ അഭിരുചികളുടേയും സൗന്ദര്യബോധത്തിന്റെയുമൊക്കെ പ്രതിഫലനമായിട്ടായിരിക്കാം; എന്നാല്‍ ഒരു വീട്ടില്‍ ജീവിക്കുമ്പോള്‍ അഥവാ ഒരു വീടിനകത്തു കയറുമ്പോള്‍ തന്നെ നമുക്ക് സ്വാസ്ഥ്യം അഥവാ സൗഖ്യം അനുഭവപ്പെടുന്നതില്‍ ഇന്റീരിയര്‍ സ്‌പേസിന്റെ ഗുണഗണങ്ങള്‍ക്ക് വലിയ പങ്കുണ്ട് എന്നതുകൊണ്ട് ഇന്റീരിയര്‍ ഡിസൈനിങ് എന്നത് തീര്‍ച്ചയായും ഒരു ഡിസൈനര്‍ക്ക് ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്. ഒരു വീടോ, മുറിയോ, ഫര്‍ണിച്ചറോ എന്തിന് ഒരു കുഷ്യന്‍ പോലുമോ ഡിസൈന്‍ ചെയ്യപ്പെടേണ്ടത് കാഴ്ചഭംഗി മാത്രം മുന്‍നിര്‍ത്തിയല്ല; അവ ഉപയോഗിക്കുന്ന വ്യക്തിയ്ക്ക് ലഭ്യമാകുന്ന സൗകര്യവും, സുഖവും, സന്തോഷവും മുന്‍നിര്‍ത്തിയായിരിക്കണം. വീട്ടുകാരുടെ ജീവിതത്തെ ഉല്ലാസഭരിതമാക്കുന്ന, അവരില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്ന ഉള്‍ത്തളങ്ങളാണ് ഉറപ്പാക്കേണ്ടത്. ആന്തരിക സൗന്ദര്യം മാത്രമേ സ്ഥായിയായ ആന്തരിക സൗഖ്യത്തിലേക്ക് നയിക്കുകയുള്ളൂ.

Comments

Popular Posts