Skip to main content

Featured

പരിമിതികളെ മറികടക്കാന്‍ പ്ലാനിങ്

നോട്ടു പിന്‍വലിക്കല്‍ എല്ലാ മേഖലകളെയും പോലെ നിര്‍മ്മാണമേഖലയേയും പിടിച്ചു കുലുക്കുകയുായി. ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഏര്‍പ്പെടുത്തിയ പരിധികള്‍ ഒട്ടനവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും വളരെ പോസിറ്റീവായ ഒരു കാര്യം -പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങി ജീവിക്കാന്‍ സമ്പന്നനെയും സാധാരണക്കാരനെയുമെല്ലാം നിര്‍ബന്ധിതരാക്കി എന്നതാണ്. ഓണ്‍ലൈന്‍ വഴിയും കാര്‍ഡുവഴിയുമൊക്കെയുള്ള പണമിടപാടുകള്‍ അത്ര പഥ്യമല്ലാത്തവര്‍ ബാങ്കിലും കയ്യിലുമൊക്കെ പണമുണ്ടെങ്കില്‍ക്കൂടിയും ചെലവു ചുരുക്കി ജീവിക്കാന്‍ ശീലിച്ചു. കൈവശം വയ്ക്കാവുന്ന പണത്തിനും സ്വര്‍ണ്ണത്തിനും പരിധി കല്‍പ്പിക്കപ്പെട്ടതോടെ ആവശ്യങ്ങള്‍ നടക്കട്ടെ; അനാവശ്യവും ആഡംബരവും  ഒഴിവാക്കാം എന്ന മട്ടില്‍ ഒരു പ്ലാനിങ് മനോഭാവം നല്ലൊരു വിഭാഗം ആളുകളില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. കറന്‍സി നോട്ടു പിന്‍വലിക്കല്‍ കൊണ്ട് ദൂരവ്യാപകമായി സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ള എല്ലാ പദ്ധതികളും ലക്ഷ്യം കാണുമോ ഇല്ലയോ എന്ന് ഉറപ്പിച്ചു പറയാന്‍ ഞാനാളല്ല. പക്ഷേ, ഒന്നറിയാം- പരിധികളെയും പരിമിതികളെയും അവസരങ്ങളാക്കുന്നതില്‍ സാധാരണക്കാരന്‍ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു.

Comments

Popular Posts