Skip to main content

Featured

ഉള്ളതു തന്നെ ധാരാളം


'നാഴിയിടങ്ങഴി മണ്ണും നാലുകാലോലപ്പുരയും' എന്നും ഓരോ മലയാളിയുടെയും ഗൃഹാതുരത്വം കൂടിക്കലര്‍ന്ന ഒരു പ്രിയസ്വപ്‌നമാണ്. ഇത്തിരി മണ്ണില്ലാതെ നമ്മുടെ ഭവനസങ്കല്‍പ്പങ്ങള്‍ക്ക് പൂര്‍ണ്ണതയില്ല തന്നെ. ഈയടുത്ത കാലത്തായി മലയാളികള്‍ ഫഌറ്റുകളിലേക്ക് ചേക്കേറാന്‍ സന്നദ്ധത കാണിക്കുന്നുണ്ടെങ്കില്‍ അതിന് ഒരു കാരണം ഒരു തുണ്ടു ഭൂമി പോലും ദുര്‍ലഭമായിക്കൊണ്ടിരിക്കുന്നുവെന്നതും കൂടിയാണ്. ഇക്കാരണം കൊണ്ടുതന്നെയാണ് ചെറിയ പ്ലോട്ടുകളില്‍ പണിയുന്ന വലിയ വീടുകള്‍ക്ക് ഇന്ന് മുമ്പത്തേക്കാളേറെ പ്രസക്തി കൈവന്നിരിക്കുന്നത്. പരിമിതികളൊന്നുമില്ലാത്ത പ്ലോട്ടില്‍ ഒരു നല്ല വലിയ വീടുവയ്ക്കുക എന്നത് ഒരു ഡിസൈന്‍ വെല്ലുവിളിയൊന്നുമല്ല; എന്നാല്‍ ഇല്ലാത്ത സ്ഥലത്ത് എല്ലാ സുഖസൗകര്യങ്ങളോടെയും ഒരു വീട് പണിതൊപ്പിക്കുക ഒരു നിസ്സാര കാര്യവുമല്ല. അത്യാവശ്യം പ്രകൃതിവിഭവങ്ങളും മാത്രം ഉപയോഗിച്ചുകൊണ്ട് പ്രകൃതിക്കിണങ്ങിയ മട്ടില്‍ പണിയുന്ന വീടുകള്‍ ഇന്നിന്റെ ആവശ്യവും നാളെയുടെ അനിവാര്യതയുമാണ്. ഉള്ളതു തന്നെ ധാരാളമെന്നു തോന്നിക്കുന്ന മട്ടില്‍ സ്ഥലവും, പണവും ഒന്നും പാഴാക്കാനനുവദിക്കാതെ, ധൂര്‍ത്തന്മാരാകുന്നതില്‍ നിന്ന് കാഴ്ചക്കാരെ പോലും പിന്തിരിപ്പിക്കുന്ന നാനോവീടുകള്‍ കേരളത്തിലെ ഗൃഹവാസ്തുകലയുടെ മുഖമുദ്രയായിക്കൊിരിക്കുകയാണ്.

Comments

Popular Posts