Skip to main content

Featured

കാലത്തിനൊത്തു നീങ്ങാം


എന്താണീ കന്റംപ്രറി? സമകാലികം എന്ന് വാക്കിനര്‍ത്ഥം പറയാം. കാലത്തിനനുസരിച്ചുള്ളത് എന്ന് വിശദീകരിക്കാം. ഒരു കാലഘട്ടത്തില്‍ പൊതുവായും പ്രകടമായും കാണുന്ന ശൈലികളെയൊക്കെ ആ അര്‍ത്ഥത്തില്‍ കന്റംപ്രറി എന്നു പറയാം. ഏറ്റവും പരിഷ്‌ക്കാരമുള്ളവയോ, ആധുനിക രൂപമാതൃകകളിലുള്ളവയോ മാത്രമാണ് കന്റംപ്രറി ശൈലീ വീടുകള്‍ എന്നു ധരിക്കരുത്. പല ശൈലികളുടെയും മിശ്രണം കന്റംപ്രറിയിലുണ്ടാകാം. ഉദാഹരണമായി, നമ്മുടെ പരമ്പരാഗതമായ കേരളീയ വാസ്തുശൈലി തന്നെ ആധുനിക നിര്‍മ്മാണസാമഗ്രികളും, ജീവിതശൈലിക്കിണങ്ങിയ ചില പരിഷ്‌ക്കാരങ്ങളും ഒക്കെ കൂട്ടിയിണക്കി അവതരിപ്പിച്ചാല്‍ തനി കന്റംപ്രറിയായേക്കും. ന്യൂട്രല്‍ നിറങ്ങളെ എടുത്തു കാണിക്കാന്‍ അങ്ങിങ്ങുമാത്രം ഉപയോഗിക്കുന്ന കടുംനിറങ്ങള്‍, ചില പ്രത്യേക രൂപമാതൃകകള്‍, ഋജുരേഖകള്‍ എന്നിവയൊക്കെ ഈ കാലഘട്ടത്തിലെ പൊതുവായ പ്രത്യേകതകള്‍ എന്നു പറയാമെങ്കിലും അവ മാത്രമല്ല, ഒരു കെട്ടിടത്തെ സമകാലികമാക്കുന്നത്. കാലത്തിനൊത്തു നീങ്ങുമ്പോള്‍ തന്നെ ഭൂതകാലത്തില്‍ നിന്നുള്ളവയെ പലതും സ്വാംശീകരിക്കുന്നതാണ് സമകാലിക വാസ്തുകലയുടെ രീതി.

Comments

Popular Posts